Tuesday, 30 October 2012

സ്കൂള്‍ അനുഭവങ്ങള്‍ ഇതു വരെ ........

സ്വാതന്ത്ര്യദിനം 

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ദേശഭക്തി ഗാനാലാപനം , പതാക നിര്‍മ്മാണം , ഗാന്ധിത്തൊപ്പി നിര്‍മ്മാണം , ഗാന്ധി ക്വിസ്‌ ,പതാകവന്ദനം , പായസവിതരണം , എന്നിവ നടന്നു . നല്ല മഴയുള്ള ദിവസമായിരുന്നു .




ഓണക്കാഴ്ച്ചകള്‍

അത്തപ്പൂക്കള നിര്‍മ്മാണം , ഊഞ്ഞാല്‍ പാട്ടുകള്‍ ,നാടന്‍ പന്തുകളി , വള്ളം നിര്‍മ്മാണം , ഓണസദ്യ , ചിത്രപൂക്കളം , എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഓണോത്സവത്തിനു നിറവേകി .....




വാഴക്കുലയില്‍ എത്ര കായകള്‍ .....?

വാഴകൃഷിയില്‍ നൂറു മേനി ..... സ്കൂള്‍ വളപ്പില്‍ ഇപ്പോള്‍ തന്നെ ആറു വാഴക്കുലകള്‍ .ഇവ പഴുപ്പിച്ച് കൂട്ടുകാര്‍ വീതം വയ്ക്കുന്നു . ഓരോ കുലയിലുമുള്ള കായ്കളുടെ എണ്ണം , ഓരോ പടലയിലുമുള്ള കായ്കളുടെ എണ്ണവും സ്കൂള്‍ രജിസ്റ്ററില്‍ ( കാര്‍ഷിക രജിസ്റ്റര്‍ )രേഖപ്പെടുത്തുന്ന ജോലിയും അവര്‍ക്ക് തന്നെ .....വാഴപ്പഴങ്ങള്‍ ഗണിത പ്രവര്‍ത്തനങ്ങളള്‍ക്കു ഉപകരണങ്ങളാകുന്നു . 



കഥകളില്‍ നിന്നും വായനയിലേയ്ക്ക് ..... 

ഓരോ ദിവസവും ഓരോ പുതിയ കഥ .... കഥയില്‍ നിന്നും വായനയിലേയ്ക്ക് ... വയമ്പ് വായനാ കാര്‍ഡുകള്‍ പൊടി തട്ടിയെടുത്ത് വായനയ്ക്ക് വേണ്ടിയൊരുക്കി .... കൂടാതെ പഴയ ബാല മാസികകള്‍ ശേഖരിച്ച് വായനാമൂലയില്‍ ക്രമീകരിച്ചിട്ടുണ്ട് 



പോസ്റ്റാഫീസിലേയ്ക്ക് ഒരു ഫീല്‍ഡ്‌ ട്രിപ്പ്‌ ....

ബോണക്കാട് പ്രദേശത്തെ ഏക കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ..... ബോണക്കാട് പോസ്റ്റ് ഓഫീസ്‌ . നൂറു ചോദ്യങ്ങളുമായി കൂട്ടുകാര്‍ പോസ്റ്റാഫീസിലേയ്ക്ക്..... പോസ്റ്റ് മാസ്റ്റര്‍ കൂട്ടുകാരെ സ്വീകരിച്ചു . പോസ്റ്റല്‍ ഉല്‍പ്പന്നങ്ങളും രീതികളും കുട്ടികള്‍ പരിചയപ്പെട്ടു . ആദ്യമായി പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതിയ മനോജിനും കൂട്ടുകാര്‍ക്കും സ്വര്‍ഗം പിടിച്ചടക്കിയ സന്തോഷം ......



വാര്‍ത്തകളിലൂടെ .....

കൂട്ടുകാരുടെ ഐ റ്റി പഠനം വാര്‍ത്തയാകുന്നു .....
 ബോണക്കാട്ടെ കൂട്ടുകാര്‍ക്കെല്ലാം കമ്പ്യൂട്ടര്‍ നന്നായി വഴങ്ങും .എസ് എസ് എ യില്‍ നിന്നും ലഭിച്ച ലാപ്ടോപ്പ് ഉപയോഗിച്ചാണ് പഠനം . മികവുകള്‍ ഒത്തിരി ..... പഠനത്തിനു വേണ്ട വിവരങ്ങള്‍ കമ്പ്യൂട്ടര്‍ വഴി ശേഖരിക്കാന്‍ ഇപ്പോള്‍ കൂട്ടുകാര്‍ക്ക് കഴിയുന്നു . ഞങ്ങളുടെ പഠന മികവുകള്‍ നേരില്‍ കണ്ട മാതൃഭൂമി ലേഖകന്‍റെ അനുഭവം വാര്‍ത്തയായി ..........


Sunday, 28 October 2012

പരിസ്ഥിതി സൗഹൃദ വിദ്യാലയം

ഞങ്ങളുടെ വിദ്യാലയം

പ്രകൃതിയുടെ വരദാനമാണ് ഈ വിദ്യാലയം . മനോഹരമായ സ്ഥലം ...... ചുറ്റും നിറയെ മരങ്ങള്‍ . മലനിരകള്‍ അതിരിട്ട ഈ പ്രദേശത്തിന്റെ കാലാവസ്ഥയും അനുയോജ്യം . അധികം ചൂടില്ലാത്ത നനുത്ത അന്തരീക്ഷം . ഇടയ്ക്കിടയ്ക്ക് മഴയും മഞ്ഞും ....അലസമായി മേഞ്ഞു നടക്കുന്ന കന്നുകാലികള്‍ . മാനും മയിലും കാട്ടു കോഴിയും സ്ഥിരം കാഴ്ചകള്‍ . തേയിലക്കാടുകള്‍ക്കിടയില്‍ അവിടവിടെ പൈന്‍ മരങ്ങള്‍ .കള കളം പാടിയൊഴുകുന്ന ചെറു അരുവികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം .
                                                    നിറയെ പഴുത്ത പേരയ്ക്കകളുമായി വഴിയരികില്‍ നിരന്നു നില്‍ക്കുന്ന പേര മരങ്ങള്‍ ഇവിടത്തെ മാത്രം പ്രത്യേകത . എത്രയധികം ജല ലഭ്യതയുള്ള ഒരു എസ്റ്റേറ്റ്‌ മറ്റൊരിടത്തും ഇല്ല എന്ന് തീര്‍ച്ചയായും പറയാം . ആയിരക്കണക്ക് ഏക്കര്‍ തേയിലതോട്ടങ്ങളുടെ നടുവിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് 






                                                     വിതുരയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെയാണ് ബോണക്കാട് പ്രദേശം .ചുറ്റും പച്ചപ്പിന്റെ കാഴ്ചകള്‍ .



  
മലമുകളില്‍ അങ്ങ് ദൂരെ തൊഴിലാളികളുടെ ലയങ്ങള്‍ .......



നാല് ചുറ്റിലുമുള്ള മലകളുടെ കാവല്‍ .......



സ്കൂളില്‍ നിന്നും നോക്കിയാല്‍ പേപ്പാറ ഡാമിന്‍റെ വിദൂര ദൃശ്യം കാണാം 



ഇടയ്ക്കിടയ്ക്ക് മഞ്ഞില്‍ മൂടുന്ന പ്രകൃതി 



വേരുകള്‍ മൂടിയ ഒരു ക്ഷേത്രം 




എഴുപതാം വയസ്സിലും തേയില കൊഴുന്തു ശേഖരിക്കുന്ന തൊഴിലാളി 



നഷ്ട പ്രതാപങ്ങളുടെ ബാക്കിപത്രം - ഫാക്ടറി കെട്ടിടം 



Wednesday, 24 October 2012

ഒരു ദേശത്തിന്‍റെ സ്വപ്നം

അക്ഷരലോകത്തിന്റെ മഹാവിസ്മയ ദിനത്തില്‍ അഭിമാന പൂര്‍വം അവതരിപ്പിക്കുന്നു .......
കുരുന്നു മികവുകളുടെ നേര്‍സാക്ഷ്യം .......

"കനവ് "

ഇതൊരു മായക്കാഴ്ചയല്ല..........

സാമൂഹ്യമായ എല്ലാ പരിമിതികള്‍ക്കിടയിലും അക്ഷര വെട്ടത്തിനായി പണിപ്പെടുന്ന ഒരു കൂട്ടം കുരുന്നുകളുടെ സര്‍ഗാത്മക പഠനത്തിന്‍റെ തെളിവുകള്‍ മാത്രം ......
സ്നേഹവും സത്യവും സാഹോദര്യവും , പ്രകൃതിയെ തൊട്ടറിയുന്നതിലൂടെ ജീവിത വ്രതമാക്കിയ ഒരു കൂട്ടം തൊഴിലാളികളുടെ അതിജീവനത്തിന്‍റെ നേര്‍കാഴ്ച കൂടിയാവും കനവിലെ വിഭവങ്ങള്‍ .......

കാണുക ....... പ്രോത്സാഹിപ്പിക്കുക .........